മുല്ലപ്പെരിയാര്‍ ഡാമിന്‍റെ കപാസിറ്റി, 444.23 million meter cube. ഇടുക്കി ഡാമിന്‍റെ കപാസിറ്റി 2000 million meter cube. മുല്ലപ്പെരിയാര്‍ ഡാം ഉണ്ടാക്കിയിരിക്കുന്നത്, ചുണ്ണാമ്പും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ്. ലോകത് ഇന്ന് ഈ രീതിയില്‍ ഉണ്ടാക്കിയിരിക്കുന്നവയില്‍, ഇത് മാത്രമേ നിലനില്‍ക്കുന്നുള്ളൂ.. മുല്ലപ്പെരിയാര്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ മുഴുവന്‍ വെള്ളവും ഇടുക്കി ഡാമിലേക്ക് വരുകയും, അതിന്‍റെ ബലം പരീക്ഷിക്കുകയും ചെയ്യും. ഒരു മീറ്റര്‍ ക്യുബ് വെള്ളം എന്ന് പറയുന്നത് 100kg വെള്ളം ആണ്. 444 മില്യണ്‍ മീറ്റര്‍ ക്യുബ് വെള്ളം എന്നത്, 4 കോടി ടണ്ണിന്‍റെ അധിക ഭാരം ഇടുക്കി ഡാമില്‍ ഏല്‍പ്പിക്കും. അത് താങ്ങാനുള്ള ശേഷി ഇടുക്കി ഡാമിന് ഇല്ലാ.. അപ്പൊ ആ ഡാമും തകരും.. 1800 meter ഉയരത്തില്‍ നിന്നുമാണ് ഇത്രയും വെള്ളം വരുന്നത്. അതിന്റെ പ്രഹര ശേഷി നമുക്ക് ആലോചിക്കാന്‍ പറ്റുന്നതിലും എത്രയോ കൂടുതലായിരിക്കും. U =mgh =2444000000000kg * 9 .8M / Sec 2 * 1800M = 4399320 ബില്യന്‍ ജൂള്‍സ്. ഇതാണ് ആ ജല ബോംബിന്റെ പ്രഹര ശേഷി. അതായത് 2444000000000 കിലോ 9 .8M / Sec 2 വേഗതയില്‍ 1800M ഉയരത്തില്‍ നിന്നും വരുന്നു. എന്തൊക്കെ തകരാതിരിക്കും?
No comments:
Post a Comment